mela

മണ്ണാർക്കാട്: അരിയൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിദ്യാതരംഗിണി വായ്പ മേള നടത്തി. ബാങ്ക് പരിധിയിലെ 150 ഓളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ വിതരണം ചെയ്തു. അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. ടി.എ. സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു.

മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.കെ. ഉമ്മുസൽമ, കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര, ശശികുമാർ ഭീമനാട്, എ. മഹർബാൻ, കല്ലടി അബൂബക്കർ, എ. അസൈനാർ, പാറശ്ശേരി ഹസ്സൻ, കെ.പി. ഉമ്മർ, സി.ജെ. രമേശ്, കൊച്ചുനാരായണൻ, തെക്കൻ ബഷീർ, പടുവിൽ മാനു, വി. പ്രീത, റഫീന മുത്തനിൽ, മുഹമ്മദാലി, റജീന, നിജോ വർഗ്ഗീസ്, രാധാകൃഷ്ണൻ, കെ. വിനീത, റുബീന ചോലക്കൽ, പി. സരോജനി, സി.കെ. സുബൈർ, കെ.ടി. അബ്ദുള്ള, കെ. ബാവ, കെ.പി. മജീദ്, അബ്ദു സമദ്, അബ്ദുൾ അസീസ്, ഉമ്മർ മനിച്ചിതൊടി, എൻ.പി. കാർത്യായനി എന്നിവർ പങ്കെടുത്തു.