sahayam
മാണിക്യന്റെ കുടുംബാങ്ങൾക്കുള്ള സഹായം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.ജി.എൽദോ നൽകുന്നു.

എരിമയൂർ: കേരള നിർമ്മാണ തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ (ഐ.എൻ.ടി.യു.സി) അംഗങ്ങൾക്ക് നൽകിവരുന്ന മരണാനന്തര കുടുംബസഹായ തുക സംഘടനയിൽ അംഗമായിരുന്ന കുനിശ്ശേരി പാറവളവിൽ പരേതനായ മാണിക്യന്റെ കുടുംബത്തിന് നൽകി. സഹായ തുക ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി കെ.ജി. എൽദോ നൽകി.

ചടങ്ങിൽ കേരള നിർമ്മാണത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ എം. കബീർ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.കെ. സുരേഷ് കുമാർ, എ. ഷെഫീഖ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ പി.എൻ. കുഞ്ഞിക്കണ്ണൻ, എൻ. വിജയകുമാർ, സുന്ദർരാജ്, മണികണ്ഠൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സജീവ് കുമാർ എന്നിവർ പങ്കെടുത്തു.