arrest
അനീഷ് (40)

ചെർപ്പുളശ്ശേരി: അടയ്ക്കാപുത്തൂരിൽ നിന്നും നിറുത്തിയിട്ട സ്‌കൂട്ടർ മോഷ്ടിച്ചയാളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി ചെർപ്പുളശ്ശേരി പൊലീസിൽ ഏൽപ്പിച്ചു. കോട്ടയം പിറവം വടക്കേക്കര കുറിയേടത്ത് വീട്ടിൽ അനീഷ് (40) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി 7.10 ആണ് സംഭവം. അടയ്ക്കാ പുത്തൂരിൽ സ്റ്റുഡിയോക്ക് മുന്നിൽ താക്കോലോടെ നിറുത്തിയിട്ടിരുന്ന സ്‌കൂട്ടറാണ് അനീഷ് മോഷ്ടിച്ചത്. ഇതുകണ്ട നാട്ടുകാർ പിന്തുടർന്ന് മാങ്ങോടുവച്ച് ഇയാളെ പിടികൂടി ചെർപ്പുളശ്ശേരി പൊലീസിൽ ഏൽപ്പിച്ചു. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ പറ്റി കൂടുതൽ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.