ശ്രീകൃഷ്ണപുരം: വയോജനങ്ങൾക്കും അവശത അനുഭവിക്കുന്നവർക്കും വാക്സിനേഷൻ വീടുകളിലെത്തി നേരിട്ടു നൽകണമെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി ഒറ്റപ്പാലം മണ്ഡലം കമ്മിറ്റി യോഗം.
ജില്ലാ ചെയർമാൻ പി.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു.പി.സി. കുഞ്ഞിരാമൻ അദ്ധ്യക്ഷനായി.
എ. മോഹനകൃഷ്ണൻ, കെ. ഉദയൻ, പി.കെ. ജോൺ, എ.കെ. മണികണ്ഠൻ, മനോജ് ആറ്റാശ്ശേരി, എ.പി. രത്നകുമാർ സംസാരിച്ചു.