anumodanam
കരിമ്പുഴ പഞ്ചായത്ത് ഒന്നാം വാർഡിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കു നൽകിയ അനുമോദന യോഗം കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്ത് ഒന്നാം വാർഡിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. യോഗം കെ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എം. മോഹനൻ അദ്ധ്യക്ഷനായി. കെ. സുബ്രഹ്മണ്യൻ, ടി. ഷീജ, സി. രാധാകൃഷ്ണൻ, പി.സി. കുഞ്ഞിരാമൻ, കെ. ഉണ്ണിക്കൃഷ്ണൻ, രാമചന്ദ്രൻ, സുശീല എന്നിവർ പങ്കെടുത്തു.