ശ്രീകൃഷ്ണപുരം: കരിമ്പുഴ കോട്ടപ്പുറം ഹെലൻ കെല്ലർ സ്മാരക അന്ധവിദ്യാലയം യു.പി വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠനത്തിനായി 20 മൊബൈൽ ഫോണുകൾ കെ. പ്രേംകുമാർ എം.എൽ.എ കൈമാറി. ഡി.വൈ.എഫ്.ഐ ശ്രീകൃഷ്ണപുരം ബ്ലോക്ക് കമ്മിറ്റിയുടെ സഹായത്തോടെയാണ് എം.എൽ.എ ഫോണുകൾ ലഭ്യമാക്കിയത്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ബി. രാജേഷ്, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എസ്. അജിത്കുമാർ, പഞ്ചായത്ത് അംഗം എം. മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രജീഷ് കുമാർ, കരിമ്പുഴ ലോക്കൽ സെക്രട്ടറി കെ. സുബ്രഹ്മണ്യൻ, സ്‌കൂൾ പ്രധാനദ്ധ്യാപകൻ പി.കെ. രമേശ് എന്നിവർ പങ്കെടുത്തു.