പാലക്കാട്: സുപ്രീകോടതി ജഡ്ജിമാർ ഉൾപ്പെടെയുള്ളവരുടെ ഫോൺ വിവരം കേന്ദ്രസർക്കാർ ചോർത്തിയത് അതീവ ഗൗരവകരമാണെന്ന് യുവജനതാദൾ (എസ്) ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഇത് ഗുരുതരമായ നിയമ ലംഘനമാണ്. രാജ്യത്ത് പൗരന്മാരുടെ സുരക്ഷയും സ്വകാര്യതയും മോദി സർക്കാർ പന്താടുകയാണ്. ഫോൺ ചോർത്തൽ നടപടി ഇന്ത്യൻ ജനാധിപത്യത്തിന് ആപത്കരമാണെന്നും ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ. ടി. മഹേഷ്, സെക്രട്ടറി എം. ലെനിൻ, കെ. പ്രവീൺ എന്നിവർ സംസാരിച്ചു.