milma

പാലക്കാട്: ഓണത്തിന് പാലട ഉൾപ്പെടെയുള്ള സ്പെഷ്യൽ കിറ്റുമായി മിൽമ. പാലട, സേമിയ, ഫാമിലി പേട, നെയ്യ്, ഗോൾഡൻ മിൽക് ടിൻ, ഗീ ബിസ്കറ്റ്, ഗോൾഡൻ മിക്സ്, മിൽമ ഡിലൈറ്റ് എന്നിങ്ങനെ എട്ട് ഉല്പന്നങ്ങളാണ് മിൽമ ഓണത്തിന് സംഘങ്ങൾ വഴി ലഭ്യമാക്കുന്നത്.

ജില്ലയിലെ സംഘങ്ങളിൽ പാൽ അളക്കുന്ന ക്ഷീരകർഷകർ ഉൾപ്പെടെ എല്ലാ ഉപഭോക്താക്കൾക്കും ജില്ലയിലെ എല്ലാ സംഘങ്ങൾ മുഖേന കിറ്റ് ലഭ്യമാകും. 400 രൂപയുടെ കിറ്റാണ് ഓണം സ്പെഷ്യലായി 300 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

1. നെയ്യ് (100 മില്ലി)

2. പാലട മിക്സ്- 200 ഗ്രാം

3. ഗോൾഡൻ മിക്സ്- 25 ഗ്രാം

4. ഗോൾഡൻ മിൽക്ക്- 180 മില്ലീ

5.ഗീ ബിസ്കറ്റ്- 144 ഗ്രാം

6.പേട ഫാമിലി പാക്ക്- 132 ഗ്രാം

7.സേമിയ മിക്സ്- 250 ഗ്രാം

8.മിൽമ ഡിലൈറ്റ്- 180 മില്ലീ -പേട

എട്ട് സാധനങ്ങൾ ഉൾപ്പെടുന്ന കിറ്റ് ആഗസ്റ്റ് ഏഴ് മുതൽ വിതരണം ചെയ്യാനാണ് തീരുമാനം. ഉപഭോക്താക്കൾക്ക് സംഘത്തിന് പുറമെ ഡീലർഷിപ്പ് വഴിയും കിറ്റ് ലഭ്യമാകും.

- സാഗർ, അസി. മാനേജർ, മാർക്കറ്റിംഗ് ഹെഡ് പാലക്കാട് ഡെയറി