tree
പോത്തുണ്ടി നെല്ലിയാമ്പതി ചുരം റോഡിൽ തച്ചങ്കറയിൽ റോഡിനു കുറുകെ വീണ കൂറ്റൻ മരം നെല്ലിയാമ്പതി സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ സി. ഗിരീഷിന്റെ നേതൃത്വത്തിൽ മുറിച്ചു നീക്കുന്നു.

നെല്ലിയാമ്പതി: നെന്മാറ - നെല്ലിയാമ്പതി റോഡിൽ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു . ഇന്നലെ രാവിലെ ആറിനു ചെറുനെല്ലിക്കു സമീപം തച്ചങ്കറയിലായാണ് കൂറ്റൻ കരിവാക മരം കടപുഴകി റോഡിനു കുറുകെ വീണത്. ഇതേത്തുടർന്ന് വാഹനഗതാഗതം തടസപ്പെട്ടു.
നെല്ലിയാമ്പതി സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ സി. ഗിരീഷിന്റെയും ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബി.ആർ. രഞ്ജിത്തിന്റെയും നേതൃത്വത്തിൽ വനപാലകരെത്തി തടസ്സം നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. രണ്ടു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടെങ്കിലും വനംവകുപ്പ് അധികൃതർ എത്തി മരം നീക്കം ചെയ്തത് യാത്രക്കാർക്ക് ആശ്വാസമായി.

നെല്ലിയാമ്പതിയിൽ മരം വീണുണ്ടാകുന്ന ഗതാഗതതടസം പതിവു സംഭവമാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ കാറ്റും ശക്തമായ മഴയും മൂടൽമഞ്ഞിറങ്ങി വാഹനയാത്ര അപകട ഭീഷണിയിലായിരുന്നു. മൂടൽമഞ്ഞ് അകലക്കാഴ്ച മറയ്ക്കുന്നതും വാഹന യാത്രക്കു തടസമാകുന്നുണ്ട്.