പാലക്കാട്: ജൂലായ് 29ന് കെ.എസ്.ടി.എ സംസ്ഥാന വ്യാപകമായി നടത്തുന്ന അദ്ധ്യാപക പ്രക്ഷോഭത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച ജില്ലാ കൺവെൻഷൻ സംസ്ഥാന സെക്രട്ടറി സി. സുധീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ എം.കെ. നൗഷാദലി എം.എ. അരുൺകുമാർ, സംസ്ഥാന കമ്മിറ്റി ആംഗങ്ങളായ കെ. പ്രഭാകരൻ, കെ. പ്രസാദ്, പി. സുമംഗല എന്നിവർ സംസാരിച്ചു. ജില്ലയിലെ 300 കേന്ദ്രങ്ങളിൽ 5000 അദ്ധ്യാപകരെ അണിനിരത്തി നടത്തുന്ന പ്രക്ഷോഭത്തിന്റെ പ്രചരണ പ്രവർത്തനങ്ങൾക്കും തുടക്കമായി. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് ടി. ജയപ്രകാശ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.ആർ. മഹേഷ് കുമാർ, ട്രഷറർ വി.ജെ. ജോൺസൺ എന്നിവർ സംസാരിച്ചു.