മണ്ണാർക്കാട്: കുന്തിപ്പുഴ ഡി.വൈ.എഫ്.ഐ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും നടത്തി. മണ്ണാർക്കാട് ഡിവൈ.എസ്.പി കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അനീസ് ഗസൻഫർ അദ്ധ്യക്ഷനായി. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം, വാർഡ് കൗൺസിലർ ഹസീന, യൂണിറ്റ് സെക്രട്ടറി നിയാസ്, അബ്ദുൽ റസാഖ്,ഫഹദ്, സുഹൈബ്, ജുനൈസ്, കബീർ, ഹംസ, ഹൈദർ, സുഹൈർ, ആഷിക്ക്, നിഷാഫ് എന്നിവർ സംസാരിച്ചു. ഗിരീഷ് കരിയർ ഗൈഡൻസ് ക്ലാസെടുത്തു.