kuda
അകത്തേത്തറ പഞ്ചായത്തിലെ ആശാ വർക്കർമാർക്കും ശുചീകരണ തൊഴിലാളികൾക്കുമുള്ള റോട്ടറി ക്ലബ്ബ് ഓഫ് പാലക്കാട് ഫോർട്ടിന്റെ കുട വിതരണം പ്രസിഡന്റ് പി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: പുതിയ റോട്ടറി വർഷത്തെ സാമൂഹിക സേവന പരിപാടികളുടെ ഭാഗമായി റോട്ടറി ക്ലബ് ഒഫ് പാലക്കാട് ഫോർട്ട്, അകത്തേത്തറ പഞ്ചായത്തിലെ മുഴുവൻ ആശാ വർക്കർമാർക്കും ശുചീകരണ തൊഴിലാളികൾക്കും കുടകൾ നൽകി. കുട വിതരണം പ്രസിഡന്റ് പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ടി.കെ. അച്യുതൻ, സുരേഷ് കുമാർ, ഹേമ, സ്മിതം ആൽബിൻ, അഡ്വ. സുധീർ, സജീവ്കുമാർ, രവി നടരാജൻ എന്നിവർ സംസാരിച്ചു.