ശ്രീകൃഷ്ണപുരം: വെള്ളിനേഴി കലാഗ്രാമം സംരക്ഷണ സമിതി രൂപീകരണ യോഗം ആലുംകുണ്ടിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി. സ്വാമിനാഥൻ, രാധാകൃഷ്ണൻ, പി.ജി. മോഹനകൃഷ്ണൻ, എൻ. ശങ്കരനാരായണൻ, പി. സുരേഷ് എന്നിവർ സംസാരിച്ചു. കലാഗ്രാമത്തിന്റെ സംരക്ഷണത്തിനും പ്രവർത്തനങ്ങൾക്കും എല്ലാ വിധ കലാകാരൻമാരെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി എം.എൽ.എ ചെയർമാനായ ഉപദേശക സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനം നൽകാൻ യോഗം തീരുമാനിച്ചു. കലാഗ്രാമം സംരക്ഷണ സമിതി ചെയർമാനായി ആലുംകുണ്ടിൽ രാധാകൃഷ്ണനെയും കൺവീനറായി വി.കെ. ഗോവിന്ദൻ കുട്ടിയെയും തിരഞ്ഞെടുത്തു.