citu
സി.ഐ.ടി.യുടെ നേതൃത്വത്തിൽ പാലക്കാട് നൂറണിയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ.നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: ആയുധ നിർമ്മാണശാലയിലെ തൊഴിൽ പണിമുടക്ക് നിരോധിച്ച കേന്ദ്ര നിലപാടുകൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി സി.ഐ.ടി.യു നേതൃത്വത്തിൽ പാലക്കാട് നൂറണിയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. ഓട്ടോ- ടാക്സി, ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ഡിവിഷൻ സെക്രട്ടറി അബ്ദുൽ ഷുക്കൂർ അദ്ധ്യക്ഷനായി. നേതാക്കളായ വിപിൻദാസ്, അബ്ദുസലാം, സുനീർ എന്നിവർ സംസാരിച്ചു.