samaram
കാർഷിക ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പ്രദേശ് ഗാന്ധിദർശൻ ഹരിതവേദി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ സത്യാഗ്രഹ സമരം കെ.പി.സി.സി സെക്രട്ടറി പി.വി.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: കാർഷിക ബിൽ പിൻവലിക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ പ്രദേശ് ഗാന്ധിദർശൻ ഹരിതവേദി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ സത്യഗ്രഹ സമരം നടത്തി. കെ.പി.സി.സി സെക്രട്ടറി പി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ പി.പി. വിജയകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി. മോഹനകുമാരൻ മുഖ്യ പ്രഭാഷണം നടത്തി. എ. ശിവരാമകൃഷ്ണൻ, എം.വി.ആർ. മേനോൻ, എ. ഗോപിനാഥൻ, കെ.എം. സജീവൻ എന്നിവർ സംസാരിച്ചു.