sagamam
ആയുധ നിർമ്മാണ ഫാക്ടറികൾ വിൽക്കുന്നതിനെതിരെ മലബാർ സിമന്റ്സ് ഗേറ്റിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം.

വാളയാർ: കേന്ദ്ര സർക്കാർ പ്രതിരോധ മേഖലയിലെ ആയുധ നിർമ്മാണ ഫാക്ടറികൾ വിൽക്കുന്നതിനെതിരെയും പണിമുടക്ക് നിരോധന ഓർഡിനൻസിനെതിരെയും മലബാർ സിമന്റ്സ് ഗേറ്റിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ആർ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. എം.സി.എൽ എംപ്ലോയീസ് യൂണിയൻ ഭാരവാഹികളായ എസ്. ജയകുമാർ, വി. വിനോദ്, എസ്. പ്രശോഭൻ, പ്രജിത്ത് തോട്ടത്തിൽ എന്നിവർ സംസാരിച്ചു.