ചിറ്റൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി ആൻഡ് ആർ.ഡബ്‌ളിയു.എഫ് നിർമാണ തൊഴിലാളി പട്ടഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ വണ്ടിത്താവളം പെട്രോൾ പമ്പിനു മുൻപിൽ നിൽപ്പ് സമരം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസ് ഉദ്ഘാടനം ചെയ്തു. കെ. സതീഷ് അദ്ധ്യക്ഷനായി. കെ.സി. പ്രീത് മുഖ്യപ്രഭാഷണം നടത്തി. എ. ഹരിദാസ്, എൻ.സി. സനാതനൻ, സുനിൽ, ഇ.സി. മുരളീധരൻ, വി. വിശ്വനാഥൻ, കാജാ ഹുസൈൻ, സുജാത കന്നിമാരി എന്നിവർ സംസാരിച്ചു.