ചിറ്റൂർ: കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിൽ പട്ടഞ്ചേരി സഹകരണ ബാങ്കിന് സമീപം മെയിൻ റോഡിനു കുറുകെ വൻ മരം കടപുഴങ്ങി വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ചിറ്റൂർ അഗ്‌നി രക്ഷാ നിലയം സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എം. രമേഷ് കുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ എത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.