ചിറ്റൂർ: മൂലത്തറ റെഗുലേറ്റർ പുനർനിർമ്മാണത്തിലെ അഴിമതി സംബന്ധിച്ച അന്വേഷണം കേന്ദ്ര ഏജൻസിയെ ഏല്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ പത്തുദിന സത്യഗ്രഹം പെരുവെമ്പിൽ ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് എ.കെ. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. എസ്. സുജീഷ് അദ്ധ്യക്ഷനായി. കെ. ശ്രീകുമാർ, കെ.ആർ. ദാമോധരൻ, എ. ബിജു ,ഇ.വി. അരുൺ, കെ.ഗിരിഷ്, സി. സുജിത്ത്, ജി. സുദർശൻ, ആർ. ശ്രേയസ്, വി. ധനശേഖരൻ എന്നിവർ സംസാരിച്ചു.