പാലക്കാട്: പ്രതിരോധ സ്ഥാപനങ്ങളിൽ പണിമുടക്ക് നിരോധിച്ച് കൊണ്ടുള്ള കേന്ദ്ര ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പുതുശേരി ഡിവിഷനിൽ ബി.ഇ.എം.എൽ കമ്പനിപ്പടിയിൽ സി.ഐ.ടി.യു പ്രതിഷേധ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് പി.കെ. ശശി ഉദ്ഘാടനം ചെയ്തു.എസ്.ബി. രാജു അദ്ധ്യക്ഷനായി. ചൊക്കനാഥൻ, കെ. സരേഷ്, സുഭാഷ്, ബിനു, സിദ്ധാർത്ഥ്, ഗിരിഷ് എന്നിവർ പങ്കെടുത്തു.