പാലക്കാട്: അസോസിയേഷൻ ഒഫ് ഓട്ടോ മൊബൈൽ വർക്ക് ഷോപ്പ്സ് കേരള ചന്ദ്രനഗർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'സർക്കാരിന്റെ നിഷേധാത്മക നിലപാടിനെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരം അനുഷ്ഠിക്കുന്ന സംസ്ഥാന നേതാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ധർണ്ണ നടത്തി. ജില്ലാ പ്രസിഡന്റ് സി.സി. ജയൻ കുളപ്പുള്ളി ഉദ്ഘാടനം ചെയ്തു. കെ. സുരേഷ് ബാബു അദ്ധ്യക്ഷനായി. രാജൻ, രാമദാസ്, എം. കണ്ണൻ, സുനിൽ, രാജൻ, പി.എൻ. ഷംസുദ്ദീൻ, ശിവദാസൻ, ശശികുമാർ , മനോജ് എന്നിവർ പ്രസംഗിച്ചു.