പാലക്കാട്: 1.200 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ പറളി എക്‌സൈസും ആർ.പി.എഫും ചേർന്ന് പിടികൂടി. പറളി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ നിന്നാണ് ആർ.പി.എഫിന്റെ സഹായത്തോടെ ദുഹ്‌സാസൻ മാലിക് എന്നയാളെ പിടികൂടിയത്. ഒഡീഷയിൽ നിന്നും കേരളത്തിൽ വിതരണം ചെയ്യാനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ 25000 രൂപ വിലവരും.
എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ആർ. അജിത്ത്, ആർ.പി.എഫ് എ.എസ്.ഐ സജി അഗസ്റ്റിൽ, ഗ്രേഡ് പ്രിവന്റീവ് ഓഫിസർ കെ.പി. അനീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എ.കെ. അരുൺകുമാർ, എം.ഐ. ബഷീർ, എം.കെ. പ്രേംകുമാർ, ആർ.പി.എഫ് കോൺസ്റ്റബിൾ അശോക്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ എ. അജിത, റഷീദ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.