പാലക്കാട്: ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സായാഹ്ന സമരം സംഘടിപ്പിച്ചു. നിർമ്മാണസാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കുക, പെൻഷൻകാർക്ക് മസ്റ്ററിംഗ് നടത്താനുള്ള സൗകര്യമൊരുക്കുക, ഓണത്തിന് ഉത്സവബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സായാഹ്ന സമരം. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ് ഉദ്ഘാടനം ചെയ്തു. സി. ആറുമുഖൻ അദ്ധ്യക്ഷനായി. എം. മീനാക്ഷിക്കുട്ടി, ആർ. രാമകൃഷ്ണൻ, ആർ. രാധാകൃഷ്ണൻ, മുരുകേശൻ, കാളിദാസൻ നാരായണൻ, ഷണ്മുഖൻ, ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.