പാലക്കാട്: മലബാർ ദേവസ്വം ബോർഡിന്റെ ഓൺലൈൻ പഠനസഹായം നൽകുന്നതിന്റെ ഭാഗമായി ബോർഡിന് കീഴിലുള്ള സ്കൂളുകൾക്ക് മൊബൈൽഫോൺ വിതരണം ചെയ്തു. ഒന്നാം ഘട്ട വിതരണോദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി നിർവഹിച്ചു. ഏരിയ കമ്മിറ്റി ചെയർമാൻ വള്ളൂർ രാമകൃഷ്ണൻ അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റി മെമ്പർമാരായ രാധ പഴണിമല, രാമകൃഷ്ണൻ, അസിസ്റ്റന്റ് കമ്മിഷണറായ വിനോദ്കുമാർ, വേണുഗോപൽ, കെ. ജിതേഷ് , കെ. കൃഷ്ണപ്രസാദ്, വി.കെ.ആർ. പ്രസാദ് എന്നിവർ സംസാരിച്ചു.