mkd-co-op-strike
ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ പി.എ.സി.എസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സഹകാരികൾ നടത്തിയ പ്രതിഷേധ സമരം.

മണ്ണാർക്കാട്: സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പി.എ.സി.എസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സഹകാരികൾ മണ്ണാർക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. അരിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ടി.എ. സിദ്ദിഖ് അധ്യക്ഷനായി. കുമരംപുത്തൂർ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പി. കൃഷ്ണകുമാർ, സി.ഐ.ടി.യു ജില്ലാ ജോയിൻ സെക്രട്ടറി മനോമോഹനൻ, കെ.പി. ജയരാജ്,റൂറൽ ബാങ്ക് പ്രസിഡന്റ് അഡ്വ. സുരേഷ്, കൗൺസിലർ ടി.ആർ. സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.