പാലക്കാട്:കൊവിഡ് വ്യാപനത്തിനിടെയും സർവീസ് പെൻഷൻകാർക്കുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കാതെ സർക്കാർ അവഗണിക്കുന്നുവെന്ന് കെ.എസ്.പി.എ ജില്ലാ കമ്മിറ്റി. ഇൻഷ്വറൻസ് പ്രീമിയം തുക അടയ്ക്കാൻ തയ്യാറായിട്ടും പദ്ധതി നടപ്പിലാക്കാത്തത് അനീതിയാണെന്ന് യോഗം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് സി. വേലായുധൻ അദ്ധ്യക്ഷനായി. വി. രാമചന്ദ്രൻ, കെ. ബാലകൃഷ്ണൻ, സി.കെ. ജിതേന്ദ്രൻ, പുത്തൂർ രാമകൃഷ്ണൻ, കെ. ചാത്തൻ, കെ. രാമനാഥൻ, ചിറ്റൂർ ചന്ദ്രൻ, സി.ടി. രമണി, ജമീല റഷീദ്, എ. ഗോപിനാഥൻ , കെ. ജയറാം, എ. ശിവരാമൻ എന്നിവർ സംസാരിച്ചു