പാലക്കാട്: പറമ്പിക്കുളം വനമേഖലയിലെ സുങ്കം, കുരിയാർകുറ്റി ആദിവാസി കോളനികളിൽ അക്ഷര വെളിച്ചമേകി കെ.എസ്.ടി.യുവിന്റെ കരുതൽ സ്പർശം. കൊവിഡ് കാല സാമൂഹിക സഹായ പദ്ധതിയായ കരുതൽ സ്പർശത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം സുങ്കം കോളനി തൂണക്കടവ് ട്രൈബൽ വെൽഫയർ എൽ.പി സ്‌കൂളിൽ പറമ്പിക്കുളം എ.എസ്.ഐ പി.വി. ജേക്കബും കുരിയാർകുറ്റി ഊരിൽ കെ.എസ്.ടി.യു റവന്യൂ ജില്ലാ ട്രഷറർ എം.എസ്. അബ്ദുൽ കരീമും നിർവ്വഹിച്ചു.
വിദ്യാഭ്യാസ ജില്ലാ ജനറൽ സെക്രട്ടറി എം.കെ. സെയ്ത് ഇബ്രാഹിം അദ്ധ്യക്ഷനായി. ഉപജില്ലാ സെക്രട്ടറി ടി.കെ. ഷുക്കൂർ, സി.സി.പിഒമാരായ വി. വിജു, അഭിലാഷ്, കുരിയാർകുറ്റി ഊര് മൂപ്പൻ ഗംഗാധരൻ, രമേഷ്, കവിത അംബിക, ശെൽവി പങ്കെടുത്തു. പറമ്പിക്കുളം പൊലീസ് സ്റ്റേഷനിലേക്ക് കെ.എസ്.ടി.യു നൽകുന്ന കൊവിഡ് പ്രതിരോധ സാമഗ്രികൾ സി.പി.ഒ ഗംഗ ഏറ്റുവാങ്ങി.