പാലക്കാട്: പൊതുഗതാഗത മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഈ മാസം 27ന് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് ഉപവാസ സമരം നടത്തും. രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെ നടക്കുന്ന സമരം ഐ.എൻ.ടി.യു.സി നേതാവ് മനോജ് ചിങ്ങന്നൂർ ഉദ്ഘാടനം ചെയ്യും. കൊവിഡ് കാല നികുതി ഒഴിവാക്കുക, ഡീസൽ സബ്സിഡി നൽകുക, ചെലവിന് ആനുപാതികമായി വരുമാനം വർദ്ധിപ്പിക്കുക, പെർമിറ്റുകൾ ദൂരപരിധി നോക്കാതെ പുതുക്കിനൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസ സമരമെന്ന് ഭാരവാഹികൾ അറിയിച്ചു.