intuc
നിൽപ്പ് സമരം ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി.പ്രീത് ഉദ്ഘാടനം ചെയ്യുന്നു

ചിറ്റൂർ: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ബി ആന്റ് ആർ.ഡബ്ല്യു.എഫ് (ഐ.എൻ.ടി.യു.സി) ചിറ്റൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അണിക്കോട് ജംഗ്ഷനിൽ നിൽപ്പ് സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി.പ്രീത് ഉദ്ഘാടനം ചെയ്തു. നിർമ്മാണത്തൊഴിലാളി ചിറ്റൂർ യൂണിറ്റ് സെക്രട്ടറി പി.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. എ.ശിവരാമകൃഷ്ണൻ, കെ.ഉണ്ണികൃഷ്ണൻ, സി.മുരുകൻ എന്നിവർ പ്രസംഗിച്ചു.