fseto
സായാഹ്ന സദസ് കെ.എസ്.ടി.എ ജില്ലാ എക്‌സി. കമ്മിറ്റി അംഗം എ.ഹരിദാസൻ ഉദ്ഘാടനം ചെയ്യുന്നു

ശ്രീകൃഷ്ണപുരം: ജനജീവിതം ദുസഹമാക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ കരിമ്പുഴ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടപ്പുറം ജംഗ്ഷനിൽ സായാഹ്ന സദസ് സംഘടിപ്പിച്ചു. കെ.എസ്.ടി.എ ജില്ലാ എക്‌സി. കമ്മിറ്റി അംഗം എ.ഹരിദാസൻ ഉദ്ഘാടനം ചെയ്തു. കേരള എൻ.ജി.ഒ യൂണിയൻ ഏരിയ കമ്മറ്റി അംഗം കെ.പ്രിയൻ അദ്ധ്യക്ഷത വഹിച്ചു. ആർ.ടി.ബിജു, എസ്.സുരേഷ് സംസാരിച്ചു.