loan
'വിദ്യാ തരംഗിണി ' വായ്പയുടെ വിതരണോദ്ഘാടനം മലബാർ സിമന്റസ് ഡയറക്ടർ ഇ.എൻ.സുരേഷ് ബാബു നിർവഹിക്കുന്നു

ചിറ്റൂർ: നല്ലേപ്പിള്ളി സർവീസ് സഹകരണ ബാങ്കിന്റെ 'വിദ്യാ തരംഗിണി 'പലിശരഹിത വായ്പയുടെ വിതരണോദ്ഘാടനം മലബാർ സിമന്റസ് ഡയറക്ടർ ഇ.എൻ.സുരേഷ് ബാബു നിർവഹിച്ചു. സഹകരണ ബാങ്ക് പ്രസിഡന്റ് ഡി.ജയപാലൻ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.അനിഷ, കെ.സതീഷ്, എൻ.വി.ഹക്കിം, രമേഷ് കുമാർ, വി.ബിനു, എൻ.ഷിബു, എം.ചെന്താമര, എം.സുരേഷ് ബാബു, സി.ബാലകൃഷ്ണൻ, ശ്രീലൻ എന്നിവർ പങ്കെടത്തു.