rain

. ഇന്നലെ കൂടുതൽ മഴ പറമ്പിക്കുളത്ത്, കുറവ് കൊല്ലങ്കോട്

പാലക്കാട്: കാലവർഷം ശക്തമായി തുടരുന്നു, ഇന്നലെ ജില്ലയിൽ ശക്തമായ മഴ ലഭിച്ചു. ജൂലായ് 24 രാവിലെ എട്ടു മുതൽ 25 രാവിലെ എട്ടുവരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പറമ്പിക്കുളം മേഖലയിലാണ്. 29 മില്ലീ മീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. കുറവ് കൊല്ലങ്കോട് മേഖലയിലും രേഖപ്പെടുത്തി, ആറ് മില്ലീ മീറ്റർ.

എന്നാൽ കാലവർഷം ആരംഭിച്ച ജൂൺ ഒന്നു മുതൽ ഇന്നലെ വരെയുള്ള തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുപ്രകാരം ജില്ലയിൽ 36 ശതമാനം മഴക്കുറവുണ്ട്. 911.1 മില്ലീ മീറ്റർ മഴയാണ് ഇക്കാലയളവിൽ ലഭിക്കേണ്ടത്. എന്നാൽ 587.4 മില്ലീ മീറ്റർ മഴ മാത്രമാണ് ലഭിച്ചത്.

ജില്ലയിലെ മറ്റിടങ്ങളിൽ മഴ

(മില്ലി മീറ്ററിൽ)

പട്ടാമ്പി- 24

പാലക്കാട് - 19.3

ഒറ്റപ്പാലം - 13.6

ആലത്തൂർ - 12

ചിറ്റൂർ - 12

തൃത്താല - 11.2

മണ്ണാർക്കാട് - 9.6