ചെർപ്പുളശ്ശേരി: മുണ്ടക്കോട്ടുകുറുശ്ശി പ്രണവം ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൃഷി വകുപ്പിന്റെ സഹകരണത്തോടെ രണ്ടേക്കറിൽ ജൈവ പച്ചക്കറി കൃഷിയിറക്കുന്ന സുഭിക്ഷം സുരക്ഷിതം പദ്ധതിക്ക് തുടക്കം. പി. മമ്മിക്കുട്ടി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചളവറ പഞ്ചായത്ത് പ്രസിഡന്റ് ഇ. ചന്ദ്രബാബു അദ്ധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ പി. സുനന്ദ, കൃഷി അസിസ്റ്റന്റ് കെ. പ്രകാശ്,പാടശേഖര സമിതി സെക്രട്ടറി കെ. സുരേഷ് കുമാർ, ക്ലബ്ബ് പ്രസിഡന്റ് പി. സതീഷ് , സെക്രട്ടറി സി. അജേഷ് തുടങ്ങിയവർ സംസാരിച്ചു. കർഷകർക്കുള്ള വിത്തു വിതരണവും എം.എൽ.എ. നിർവ്വഹിച്ചു. എ.ആർ. രവി ചന്ദ്രൻ, ടി.പി. ബാബു, സി. ഉമ്മർ, സിബി ജോസഫ് , സുരേഷ് ബാബു, എ. രാകേഷ്, എ.കെ. രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.