ചിറ്റൂർ: കെ.എസ്.ഇ.ബി ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ച എടുപ്പുകുളം മരുതരാജിന്റെ കുടുംബത്തിന് വൈദ്യുതി ബോർഡ് ജീവനക്കാർ സ്വരൂപിച്ച 7.5 ലക്ഷം രൂപ കുടുംബത്തിന് കൈമാറി. സഹായ നിധി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, എ. പ്രഭാകരൻ എം.എൽ.എ, വൈദ്യുതി ബോർഡ് മെമ്പർ അഡ്വ. മുരുകദാസ് എന്നിവർ ചേർന്നാണ് സഹായനിധി കൈമാറിയത്. ചിറ്റൂർ ഡിവിഷൻ തത്തമംഗലം സെക്‌ഷനിലെ കരാർ തൊഴിലാളിയായിരുന്നു മരുതരാജ്. ഭാര്യയുടെയും മകന്റെയും പേരിൽ ഡി.ഡിയായാണ് തുക കൈമാറിയത്. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ, യൂണിയൻ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.