കടമ്പഴിപ്പുറം: ഹൈസ്‌കൂളിലെ എൻ.സി.സി കേഡറ്റുകളും, പൂർവ എൻ.സി.സി കേഡറ്റുകളും ചേർന്ന് സഹപാഠിക്ക് വീട് ഒരുക്കുന്നതിനായി സമാഹരിച്ച തുക കെ. പ്രേംകുമാർ എം.എൽ.എ, വാർഡ് അംഗം എം.പി. സവിതയ്ക്ക് കൈമാറി.
രണ്ട് ഗഡുക്കളായി 1,10,000 രൂപയാണ് വീടിന്റെ നിർമ്മാണത്തിനായി നൽകിയത്. 2007 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളുടെയും സഹകരണത്തോടെയാണ് തുക സമാഹരിച്ചത്. ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. പ്രധാനാധ്യാപകൻ ദിലീപ്, എൻ.സി.സി. അദ്ധ്യാപകൻ സി.എസ്. കൃഷ്ണകുമാർ, സ്‌കൂൾ മാനേജർ സി. ഗോപിനാഥൻ, പി.ടി.എ. പ്രസിഡന്റ് എ.പി. ബഷീർ, സ്റ്റാഫ് സെക്രട്ടറി നാരായണമൂസത്, സി. സജീഷ്, എം. സുബ്രഹ്മണ്യൻ, എ.കെ. രാജേഷ്, വി. വിസ്മയ പങ്കെടുത്തു.