mkd-
​മ​ണ്ണാ​ർ​ക്കാ​ട് ​യൂ​ണി​വേ​ഴ്‌​സ​ൽ​ ​പ​ബ്ലി​ക് ​സ്‌​കൂ​ൾ സംഘടിപ്പിച്ച അനുമോദന സദസ്സിൽ ​പി.​കെ. ശ​ശി​ ​സമ്മാനദാനം നിർവഹിക്കുന്നു.

മണ്ണാർക്കാട് : എസ്.എസ്.എൽ.സി പരീക്ഷയിൽ സമ്പൂർണ വിജയം നേടിയ മണ്ണാർക്കാട് യൂണിവേഴ്‌സൽ പബ്ലിക് സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും മാനേജ്‌മെന്റ് അനുമോദിച്ചു. മുൻ എം.എൽ.എ പി.കെ ശശി അനുമോദന സദസ് ദ്ഘാടനം ചെയ്തു. മണ്ണാർക്കാട് കോ- ഓപറേറ്റീവ് എഡ്യുക്കേഷണൽ സൊസൈറ്റി വൈസ് ചെയർമാൻ ഡോ. കെ.എ. കമ്മാപ്പ അദ്ധ്യക്ഷനായി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം. പുരുഷോത്തമൻ, യൂണിവേഴ്‌സൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ടി. ജോൺ മാത്യു, സ്‌കൂൾ പ്രധാനദ്ധ്യാപകൻ കൃഷ്ണനുണ്ണി, വാർഡ് കൗൺസിലർ രാധാകൃഷ്ണൻ, ഡയറക്ടർമാരായ അഡ്വ. കെ. സുരേഷ്, പി. അനിത, പി.ടി.എ പ്രസിഡന്റ് കൃഷ്ണദാസ്, ഷൈലജ, സെക്രട്ടറി എം. മനോജ്, കെ. ബിന്ദു തുടങ്ങിയവർ സംസാരിച്ചു.