anam-kit

പാലക്കാട്: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണം കിറ്റ് വിതരണം ഈ മാസം 31 മുതൽ ആരംഭിക്കും. റേഷൻ കടകൾ വഴിയുള്ള കിറ്റ് വിതരണം ആഗസ്റ്റ് 16നു മുമ്പ് പൂർത്തിയാക്കാനാണ് നിർദ്ദേശം. ഇതുകൂടാതെ കഴിഞ്ഞ മാസത്തെ കിറ്റ് വിതരണം നാളെയോടെ പൂർത്തിയാക്കാനും ഭക്ഷ്യ സിവിൽ സപ്ലൈസ് ഡയറക്ടർ റേഷൻ കടകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

റേഷൻ കാർഡ് ഉടമകൾക്ക് 17 ഇനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റാണ് ലഭിക്കുക. ജൂലായ് 31 മുതൽ ആഗസ്റ്റ് രണ്ടുവരെ മഞ്ഞ കാർഡുടമകൾക്കും ആഗസ്റ്റ് 4 മുതൽ 7വരെ പിങ്ക് കാർഡുടമകൾക്കും, നീല കാർഡുടമകൾക്ക് ഓഗസ്റ്റ് 9 മുതൽ 12 വരെയും, വെള്ള കാർഡുകാർക്ക് ഓഗസ്റ്റ് 13, 14, 16 തീയതികളിലുമാണ് കിറ്റ് വിതരണം ചെയ്യുക. സംസ്ഥാനത്തെ 86 ലക്ഷം കാർഡ് ഉടമകൾക്കാണ് ഓണം കിറ്റ് വിതരണം ചെയ്യുക.

 കിറ്റിൽ 17 ഇനം സാധനങ്ങൾ

നെയ്യ്

കശുവണ്ടിപ്പരിപ്പ്, ഏലക്ക, സേമിയ (18 രൂപയുടെ ഒരു കവർ)

മിഠായി ( 20 എണ്ണം ഒരു രൂപ വീതം വിലയുള്ളത്)

ഗോതമ്പ് നുറുക്ക് / ആട്ട (ഒരു കിലോ, വില 43 രൂപ)

വെളിച്ചെണ്ണ / തവിടെണ്ണ (അരലിറ്റർ 106 രൂപ)

പഞ്ചസാര (ഒരു കിലോ, വില 39 രൂപ)

തേയില (100 ഗ്രാം 26.50 രൂപ)

സാമ്പാർ പൊടി (100 ഗ്രാം 28 രൂപ)

മുളക് പൊടി (100 ഗ്രാം വില 25 രൂപ)

മല്ലിപ്പൊടി (100 ഗ്രാം വില 17 രൂപ)

മഞ്ഞൾപ്പൊടി (100 ഗ്രാം വില 18 രൂപ)

ചെറുപയർ/ വൻപയർ (അരക്കിലോ 44 രൂപ)

ശബരി വാഷിംഗ് സോപ്പ് ( ഒന്ന് 22 രൂപ),

ശബരി ബാത്ത് സോപ്പ് ( ഒന്ന് 21 രൂപ)

തുണി സഞ്ചി (12 രൂപ).

 ക്ഷേമ പെൻഷനുകൾ ആഗസ്റ്റ് ആദ്യവാരം

ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെൻഷനുകൾ അടുത്തമാസം ആദ്യവാരം വിതരണം ചെയ്യും. രണ്ടു മാസത്തെ പെൻഷൻ തുകയായി ചുരുങ്ങിയത് 3200 രൂപ ലഭിക്കും. 55 ലക്ഷത്തിലധികം പേർക്ക് പെൻഷൻ വിതരണം ചെയ്യാനായി 1600 കോടി രൂപയാണ് ചെലവ് വരുന്നത്.

7,81,959​ ​കാ​ർ​ഡ് ​ഉ​ട​മ​ക​ൾ​ക്ക് ​ഓ​ണ​ക്കി​റ്റ്

പാ​ല​ക്കാ​ട്:​ ​ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ജി​ല്ല​യി​ലെ​ 7,81,959​ ​കാ​ർ​ഡ് ​ഉ​ട​മ​ക​ൾ​ക്ക് ​സ്‌​പെ​ഷ്യ​ൽ​ ​ഓ​ണ​ക്കി​റ്റ് ​വി​ത​ര​ണം​ ​ചെ​യ്യും.​ ​ആ​ല​ത്തൂ​ർ​ ​താ​ലൂ​ക്കി​ൽ​ 1,23,593,​ ​ചി​റ്റൂ​ർ​ 1,25,569,​ ​മ​ണ്ണാ​ർ​ക്കാ​ട് 1,10,503,​ ​ഒ​റ്റ​പ്പാ​ലം​ 1,28,179,​ ​പാ​ല​ക്കാ​ട് 1,74,688,​ ​പ​ട്ടാ​മ്പി​ 1,19,427​ ​കാ​ർ​ഡ് ​ഉ​ട​മ​ക​ളാ​ണ് ​ഉ​ള്ള​ത്.
ജി​ല്ല​യി​ൽ​ ​അ​ന്ത്യോ​ദ​യ​ ​അ​ന്ന​യോ​ജ​ന​ ​വി​ഭാ​ഗ​ത്തി​ൽ​ ​(​മ​ഞ്ഞ​ ​കാ​ർ​ഡ്)​ 47,633​ ​ഗു​ണ​ഭോ​ക്താ​ക്ക​ളും​ ​പ്ര​യോ​റി​റ്റി​ ​ഹൗ​സ് ​ഹോ​ൾ​ഡ് ​വി​ഭാ​ഗ​ത്തി​ൽ​ ​(​പി​ങ്ക് ​കാ​ർ​ഡ് ​)​ 3,17,610​ ​പേ​രും​ ​മു​ൻ​ഗ​ണ​നേ​ത​ര​ ​നോ​ൺ​ ​സ​ബ്സി​ഡി​ ​വി​ഭാ​ഗ​ത്തി​ൽ​ ​(​വെ​ള്ള​ ​കാ​ർ​ഡ്)​ 2,33,012​ ​പേ​രും​ ​മു​ൻ​ഗ​ണ​നേ​ത​ര​ ​സ​ബ്സി​ഡി​ ​വി​ഭാ​ഗ​ത്തി​ൽ​ ​(​നീ​ല​ ​കാ​ർ​ഡ്)​ 1,82,827​ ​പേ​രും​ ​എ​ൻ.​പി.​ഐ​ ​വി​ഭാ​ഗ​ത്തി​ൽ​ 877​ ​കാ​ർ​ഡു​മാ​ണ് ​ഉ​ൾ​പ്പെ​ടു​ന്ന​ത്.