പെരുങ്ങോട്ടുകുറിശ്ശി: നിരാലംബരായവർക്ക് ആശ്വാസമായി ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആദ്യ ആംബുലൻസ് സർവീസിനു തുടക്കം. പരുത്തിപ്പുള്ളിയിൽ സംഘടിപ്പിച്ച ചടങ്ങിൽ മുൻ അംഗോള അംബാസഡർ ശ്രീകുമാർ മേനോൻ ഫ്ളാഗ് aഫ് ചെയ്തു. ട്രസ്റ്റ് ചെയർമാൻ ഇ.ബി. രമേഷ് അദ്ധ്യക്ഷനായി. ട്രസ്റ്റ് വൈസ് ചെയർപേഴ്സൺ ഷൈനി രമേഷ്, രാജീവ്, മോഹൻദാസ്, ബൈജു കോട്ടായി, യു.പി. ശശീന്ദ്രൻ, ബിനോയ്, ഹരിദാസ്, ജയപ്രകാശ്, ഉദയകുമാർ എന്നിവർ പങ്കെടുത്തു.