ctr-tree
ചിറ്റൂർ - തത്തമംഗലം നഗരസഭ മന്തക്കാട്ടിൽ റോഡിനു കുറുകെ വീണവൻമരം അഗ്‌നി രക്ഷാ സേനാംഗങ്ങൾ വെട്ടി മാറ്റുന്നു.

ചിറ്റൂർ: നഗരസഭയിൽ മന്തക്കാട് റോഡരികിൽ നിന്നിരുന്ന വലിയ തേക്കുമരം റോഡിനു കുറുകെ കടപുഴങ്ങി വീണ് ഗതാഗതം മുടങ്ങി. കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷം നാലോടെയാണ് സംഭവം. ചിറ്റൂർ അഗ്‌നി രക്ഷാ നിലയം സീനിയർ റെസ്‌ക്യൂ ഓഫീസർ. എം. രമേഷ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ കെ. സുരേഷ് കുമാർ, വി. കണ്ണദാസൻ, എം. വിനോദ്, വി. മുകേഷ്, കെ.ആർ. പ്രതീഷ്, പദ്മകുമാർ, എം. ഗണേശൻ, സിവിൽ ഡിഫൻസ് അംഗം സനു എം. സനോജ് എന്നിവർ ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.