ചിറ്റൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ് ചിറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നില്പു സമരം നടത്തി. ചിറ്റൂർ അണിക്കോട് ജംഗ്ഷനിൽ നടന്ന സമരം എ.ഐ.യു.ഡ്‌ളിയു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. പ്രീത് ഉദ്ഘാടനം ചെയ്തു. എ. ശിവരാമകൃഷ്ണൻ അദ്ധ്യക്ഷനായി. പി. മധുസൂധനൻ, കെ. ഉണ്ണിക്കൃഷ്ണൻ, എം. ശശി മാസ്റ്റർ, ജെ. ശബരീഷ് എന്നിവർ പ്രസംഗിച്ചു.
കൊഴിഞ്ഞാമ്പാറയിൽ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ഹക്കിം അദ്ധ്യക്ഷനായി. നല്ലേപ്പിള്ളിയിൽ എം. രാജകുമാർ ഉദ്ഘാടനം ചെയ്തു. രഘു നന്ദനൻ അദ്ധ്യക്ഷനായി. പെരുമാട്ടിയിൽ പി. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. യാക്കൂബ് അദ്ധ്യക്ഷനായി. തത്തമംഗലത്ത് കെ. മുരുകന്റെ അദ്ധ്യക്ഷതയിൽ ആർ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. പെരുവെമ്പ് പഞ്ചായത്തിൽ കെ.സി. പ്രീത് ഉദ്ഘാടനം ചെയ്തു. എൻ. സന്തോഷ് അദ്ധ്യക്ഷനായി. പൊൽപ്പുള്ളിയിൽ നടന്ന നിൽപ്പു സമരം മോഹനന്റെ അദ്ധ്യക്ഷതയിൽ എം. രാജകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.