mkd-vyaapari
റേഷൻ വ്യാപാരികൾ മണ്ണാർക്കാട് താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ നടത്തിയ ധർണ മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി ഉദ്ഘാടനം ചെയ്യുന്നു.

മണ്ണാർക്കാട്: പത്തുമാസത്തെ കിറ്റ് വിതരണം ചെയ്ത വകയിൽ കിട്ടേണ്ട തുക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ റേഷൻ വ്യാപാരികൾ മണ്ണാർക്കാട് താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ ധർണ നടത്തി. മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ഡി.എ സംസ്ഥാന ജനറൽ സെക്രട്ടറി വി. അജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡന്റ് സി.എച്ച്. റഷീദ് അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി വി. സുന്ദരൻ, വി. ബിജു, കുഞ്ഞുമൊയ്ദു, സി.ജെ. രമേശ്, ബാബു മണ്ണാർക്കാട്, ഹംസക്കുട്ടി, ശശികുമാർ, ഫിറോസ്, ഹംസ, അബ്ദുൽ റഷീദ്, നൗഷാദ് എന്നിവർ പങ്കെടുത്തു.