പാലക്കാട്: നെമ്മാറ അവൈറ്റിസ് ആശുപത്രിയിലും അവൈറ്റിസ് മെഡിക്കൽ സെന്റർ കൊടുവായൂർ, അവൈറ്റിസ് ഹോസ്പിറ്റൽ പാലക്കാട്, അവൈറ്റിസ് ക്ലിനിക് വടക്കാഞ്ചേരി എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്കായുള്ള കൊവിഡ് വാക്സിനേഷൻ പുനരാരംഭിച്ചു.
കോവിൻ ഓൺലൈൻ രജിസ്‌ട്രേഷനിലൂടെ തീയതിയും സമയവും ലഭ്യമായവർക്ക് തിരിച്ചറിയൽ രേഖകളുമായി വന്ന് വാക്സിൻ സ്വീകരിക്കാം. നിലവിൽ കോവിഷീൽഡ് വാക്സിനാണ് ലഭ്യമായിട്ടുള്ളത്. രാവിലെ 9 മുതൽ വൈകീട്ട് 4വരെ 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് നേരിട്ടെത്തി വാക്സിനേഷൻ സ്വീകരിക്കാവുന്നതാണ്. വിവരങ്ങൾക്ക്: 9188 528453.