congress
വ്യാ​പാ​രി​ ​വ്യ​വ​സാ​യി​ ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പാ​ല​ക്കാ​ട് ​ന​ഗ​ര​ത്തി​ൽ​ ​ശ​വ​മ​ഞ്ച​വു​മാ​യി​ ​ന​ട​ത്തി​യ​ ​ഘോ​ഷ​യാ​ത്ര.

പാലക്കാട്: വ്യാപാരികളെ ആത്മഹത്യയിലേക്കു നയിക്കുന്ന സർക്കാരുകളുടെ നിലപാടുകളിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതീകാത്മകമായി 'ശവ മഞ്ച' ഘോഷയാത്ര സംഘടിപ്പിച്ചു. കളക്ടറേറ്റിന് മുന്നിൽ നടന്ന സാമാപനം യോഗം കെ.പി.സി.സി സെക്രട്ടറി സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.വി. സതീഷ് അദ്ധ്യക്ഷനായി. സുധാകരൻ പ്ലാക്കാട്ട്, വി.ജി. ദീപേഷ്, കെ.ആർ. ശരരാജ്, ഹരിദാസ് മച്ചിങ്ങൽ, വി.ബി. രാജു, പി.ബി. പ്രശോബ്, ഹക്കീം കൽമണ്ഡപം എന്നിവർ സംസാരിച്ചു.