covid
കൊവിഡ് ജാഗ്രതയുമായി ബന്ധപ്പെട്ടു തിരുവേഗപ്പുറയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് എം.ടി. മുഹമ്മദാലി പ്രസംഗിക്കുന്നു

തിരുവേഗപ്പുറ : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തിരുവേഗപ്പുറ പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. പ്രസിഡന്റ് എം.ടി. മുഹമ്മദാലി അദ്ധ്യക്ഷനായ യോഗത്തിൽ സബ് ഇൻസ്‌പെക്ടർ ബിജുലാൽ, പഞ്ചായത്ത് സ്റ്റാൻഡിംഗി കമ്മിറ്റി ചെയർമാന്മാരായ എ.കെ. വാപ്പു മാസ്റ്റർ, എം. രാധാകൃഷ്ണൻ, ചെയർപേഴ്‌സൺ ബുഷ്‌റ ഇക്ബാൽ, അംഗങ്ങളായ വി.ടി.എ കരീം, രാമദാസ്, പി.ടി. ഹംസ, ബാലസുബ്രഹ്മാണ്യൻ, സുനിത, അസീന, മെഡിക്കൽ ഓഫീസർ ഡോ. ശ്രീകുമാർ, വ്യാപാരി പ്രതിനിധികളായ ടി.പി. കേശവൻ, കെ. സുബൈർ, പി.പി. ജലീൽ, പൊലീസ് ഓഫീസർമാരായ ഷിജിത്, ഉണ്ണിക്കൃഷ്ണൻ സംബന്ധിച്ചു.
തിരവേഗപ്പുറ എ.എൽ.പി സ്‌കൂളിൽ നടന്ന ആന്റിജൻ ടെസ്റ്റിൽ 96 പേരിൽ 48 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.