കടമ്പഴിപ്പുറം: ഹൈസ്‌കൂളിലെ എൻ.സി.സി കേഡറ്റുകൾ കാർഗിൽ വിജയ് ദിനം ആഘോഷിച്ചു. എൻ.സി.സി ഓഫീസർ സി.എസ്. കൃഷ്ണകുമാർ, എസ്. ശ്രീജിത്ത്, എന്നിവരുടെ നേതൃത്വത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചു. റിട്ട. ആർമി ക്യാപ്ടൻ പി. കുഞ്ഞിരാമ ഗുപ്തൻ, മർച്ചന്റ് നേവി ഓഫീസർ പി.കെ. രാജേഷ്, എൻ.സി.സി സീനിയർ കേഡറ്റ് പി.എസ്. സ്‌നേഹ എന്നിവർ സംസാരിച്ചു.