പാലക്കാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത അദ്ധ്യാപക സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫീസ് മുന്നിൽ ധർണ നടത്തി. യു.ഡി.എഫ് ജില്ലാ കൺവീനർ പി. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഷാജി എസ്. തെക്കേതിൽ അദ്ധ്യക്ഷനായി.
സംസ്ഥാന കൺവീനർ കരീം പടുകുണ്ടിൽ മുഖ്യപ്രഭാഷണം നടത്തി. കെ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.സൈനുൽ ആബിദീൻ, ഹമീദ് കൊമ്പത്ത്, വി. രാജീവ്, രൺധീർ മോഹൻദാസ്, എം. ശ്രീജിത്ത്, നാസർ തേളത്ത്, വി. മോഹൻദാസ്, ബി. ബബിത, സിദ്ദീഖ്, പി. ഭാസ്‌കരൻ എന്നിവർ സംസാരിച്ചു.
തസ്തിക നിർണയം നടത്തി അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനോപകരണങ്ങൾ സർക്കാർ തന്നെ വിതരണം ചെയ്യുക, ഓൺലൈൻ ക്ലാസുകളുടെ പശ്ചാത്തലത്തിൽ അദ്ധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കുക, സർക്കാർ പ്രൈമറി സ്‌കൂളുകളിൽ പ്രധാനാദ്ധ്യാപകരെ അടിയന്തരമായി നിയമിക്കുക, എല്ലാ അദ്ധ്യാപക നിയമനങ്ങൾക്കും മുൻകാലപ്രാബല്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.