പാലക്കാട്: പണിമുടക്കിൽ പങ്കെടുത്തതിന്റെ പേരിലുള്ള ശിക്ഷാനടപടികൾ പിൻവലിക്കുക, ജീവനക്കാരുടെ അഭാവത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നാഷണൽ ഫെഡറേഷൻ ഒഫ് പോസ്റ്റൽ എംപ്ലോയീസിന്റെ നേതൃത്വത്തിൽ പഞ്ചദിന പ്രതിഷേധ ധർണയ്ക്ക് തുടക്കം. പാലക്കാട് ഡിവിഷണൽ സൂപ്രണ്ട് ഓഫീസിന് മുന്നിൽ നടന്ന ധർണാസമരം എൻ.എഫ്.പി.ഇ സർക്കിൾ ഏകോപന കൺവീനർ പി.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. എം.ശശി അദ്ധ്യക്ഷനായി. സുരേഷ് ബാബു, ടി.എസ്. പരമേശ്വരൻ, മോഹൻദാസ്, വി. മുരുകൻ എന്നിവർ സംസാരിച്ചു.