പാലക്കാട്: കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ പൊതുഗതാഗത മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഉപവാസ സമരം ജില്ലയിൽ സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് മനോജ് ചിങ്ങന്നൂർ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ.സത്യൻ അദ്ധ്യക്ഷനായി. രവീന്ദ്രകുമാർ, സുധാകരൻ പ്ലാക്കാട്ട്, പി.ജി. മോഹനൻ, കെ. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. തകർന്നു കൊണ്ടിരിക്കുന്ന പൊതുഗതാഗത സംരക്ഷണത്തിന് പാക്കേജ് പ്രഖ്യാപിക്കുക, കൊവിഡ് കാലത്തെ റോഡ് ടാക്സ് ഒഴിവാക്കുക, ഡീസലിന് സബ്സിഡി അനുവദിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപവാസ സമരം.