വാളയാർ: മലബാർ സിമന്റ്സ് എംപ്ലോയീസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്ത്രീപക്ഷ സദസ് 'സ്‌നേഹഗാഥ' ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച പരിപാടി മലബാർ സിമന്റ്സ് ഡെപ്യൂട്ടി പ്രൊഡക്‌ഷൻ മാനേജർ എ.എൻ. സുനിത ഉദ്ഘാടനം ചെയ്തു. പ്രജിത്ത് തോട്ടത്തിൽ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഒ. വനജം വിഷയാവതരണം നടത്തി.
ലൈബ്രറി കൗൺസിൽ പഞ്ചായത്ത്‌തല നേതൃസമിതി കൺവീനർ എസ്. ജയകുമാർ, വനിതാ വേദി കൺവീനർ ജ്യോതി ദിവാകർ, ലൈബ്രറി സെക്രട്ടറി എ.കെ. ബിഥുൻ കുമാർ, പി. വിൻഷാദ്, എം.എം. ഹരികൃഷ്ണൻ, എ. രാജീവ്, സി.എം. പ്രകാശൻ, ആർ. ശ്രീകല എന്നിവർ സംസാരിച്ചു.
സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കും സ്ത്രീധനത്തിനുമെതിരെ സംസ്ഥാനത്തെ മുഴുവൻ വായനശാലകളിലും സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശപ്രകാരം ജൂലായ് 15 മുതൽ 30വരെ നടക്കുന്ന ബോധവത്കരണ ക്യാമ്പെയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.