hospital

പാ​ല​ക്കാ​ട്:​ ​പു​ഞ്ച​പ്പാ​ട​ത്ത് ​അ​ന​ധി​കൃ​ത​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ച​ ​ശ്രീ​കു​റും​ബ​ ​പാ​ര​മ്പ​ര്യ​ ​നാ​ട്ടു​വൈ​ദ്യ​ ​സ്ഥാ​പ​നം​ ​പ​രി​ശോ​ധ​ന​യ്ക്ക് ​ശേ​ഷം​ ​അ​ധി​കൃ​ത​ർ​ ​പൂ​ട്ടി​ച്ചു.​ ​കോ​ട്ട​യം​ ​ ​സ്വ​ദേ​ശി​ ​സ​ർ​ക്കാ​രി​നു​ ​ന​ൽ​കി​യ​ ​പ​രാ​തി​യെ​ ​തു​ട​ർ​ന്നാ​ണി​ത്.​ ​ഏ​ഴാം​ ​ക്ലാ​സ് ​​യോ​ഗ്യ​ത​യു​ള്ള​ ​വ​നി​താ​ ​നാ​ഡീ,​ ​ഡി​സ്‌​ക് ​സം​ബ​ന്ധ​മാ​യ​ ​രോ​ഗ​ങ്ങ​ൾ​ക്ക് ​ഫ​ല​പ്ര​ദ​മാ​യ​ ​ചി​കി​ത്സ​ ​ന​ൽ​കു​ന്നു​വെ​ന്ന​ ​വ്യാ​ജേ​ന​യാ​ണ് ​രോ​ഗി​ക​ളെ​ ​ചി​കി​ത്സി​ച്ചി​രു​ന്ന​ത്.​ ​പ​രാ​തി​ക്കാ​ര​ൻ​ ​അ​വി​ടെ​ ​ഒ​രു​ ​മാ​സ​ത്തോ​ളം​ ​ചി​കി​ൽ​സി​ച്ച​ ​ശേ​ഷം​ ​രോ​ഗം​ ​മൂ​ർ​ച്ഛി​ച്ച​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​പ​രാ​തി​ ​ന​ൽ​കി​യ​ത്. അ​ന​ധി​കൃ​ത​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.